ബഹ്‌റൈനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ രണ്ട് പ്രവാസികള്‍ മുങ്ങി മരിച്ചു

മനാമ: ബഹ്‌റൈനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ രണ്ടു പ്രവാസികള്‍ മുങ്ങിമരിച്ചു. തൃശൂര്‍ സ്വദേശിയായ യുവാവും മംഗലാപുരം സ്വദേശിനിയായ സ്ത്രീയുമാണ് മരിച്ചത്.

തൃശൂര്‍ സ്വദേശി അഖില്‍ വിശാല്‍ ചാലിപ്പാട്ട്(31)സല്ലാഖ് ബീച്ചില്‍ വെച്ചാണ് മരിച്ചത്. കഴിഞ്ഞ അവധി ദിവസം രാത്രിയില്‍ കൂട്ടുകാരോടൊപ്പം ബീച്ചില്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. പ്രമുഖ കമ്പനിയായ യുനിടാഗിന്റെ ശുചീകരണ വിഭാഗത്തില്‍ ബിഡിഎഫ് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബുദയ്യ ബീച്ചില്‍ കഴിഞ്ഞദിവസമാണ് മംഗലാപുരം സ്വദേശിനി രേണുക കര്‍ക്കരെ(56) മുങ്ങിരിച്ചത്. ബോട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് ആദ്യ റിപ്പോര്‍ട്ട്. ഇവരുടെ കൂടെയുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. ഇവരുടെ ഭര്‍ത്താവ് വസന്ത് കര്‍ക്കരെ അവാല്‍ പ്ലാസ്റ്റിക് കമ്പനിയില്‍ ജീവനക്കാരനാണ്. മക്കളില്ല. ഇവരുടെ മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരും.