ബഹ്‌റൈനില്‍ അല്‍ ഹലായില്‍ സംഘര്‍ഷം; നിരവധി പേര്‍ അറസ്റ്റില്‍ മനാമ: അല്‍ ഹലാ സ്‌പോര്‍ട് ക്ലബ്ബിലുണ്ടാ ആക്രമണത്തില്‍ നിരവധി

മനാമ: അല്‍ ഹലാ സ്‌പോര്‍ട് ക്ലബ്ബിലുണ്ടാ ആക്രമണത്തില്‍ നിരവധി പോരെ പോലീസ് അറസ്റ്റ് ചെയ്തു. ബഹ്‌റൈനി യുവാക്കളാണ് അറസ്റ്റിലായത്. ക്ലബ്ബിലെ കളിക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ക്ക് വടികളും മരക്കഷ്ണങ്ങളും ഉപയോഗിച്ചുള്ള ആക്രമത്തില്‍ പരിക്കേറ്റിരുന്നു. ബുധനാഴ്ചയാണ് സംഭവമുണ്ടായത്. അല്‍ ഹലാ ഫുട്‌ബോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചിനും ദേശീയ പരിശീലകനായ അബ്ദുള്‍നാസര്‍ ഹസനും ഉള്‍പ്പെടെ ആക്രമത്തില്‍ സാരമായി പരിക്കേറ്റിരുന്നു.

കളിക്കാരെയും കോച്ചിനെയും ആക്രമിച്ചശേഷം ആക്രമി സംഘം മടങ്ങുന്നവഴി നിരവധി പേരെയും ആക്രമിച്ചതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു കളിക്കാരനും യുവാവും തമ്മിലുണ്ടായ പ്രശ്‌നമാണ് ആക്രമത്തില്‍ കലാശിച്ചത്. ഈ യുവാവ് പുറത്തുപോയി തന്റെ സുഹൃത്തുക്കളുമായെത്തി ക്ലബ്ബിനുള്ളില്‍ വെച്ച് പരിശീലകരെയും കളിക്കാരെയും നിരത്തിയാക്രമിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.