ബഹ്‌റൈനില്‍ മലയാളി യുവതിയുടെ മാല പൊട്ടിച്ചെടുത്തു

മനാമ: മലയാളി യുവതിയുടെ മാല പെട്ടിച്ചെടുത്തു. മനാമയിലെ ഷിഫ അല്‍ ജസീറ ആശുപത്രിക്ക് സമീപം താമസിക്കുന്ന വടകര സ്വദേശിനി സിന്ധുവിന്റെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.

സാധനങ്ങള്‍ വാങ്ങാനായി സുഹൃത്തിനും മക്കള്‍ക്കുമൊപ്പം സിന്ധു മനാമയിലെ ജവാദ് ഹൗസ് ലൈനിലൂടെ നടന്നു പോകുമ്പോഴാണ് സംഭവം നടന്നത്. ഇവര്‍ ഒരു കടയിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് ഒരാള്‍ വന്ന് മാലപൊട്ടിച്ച് ഓടിക്കളഞ്ഞത്. മോഷ്ടാവ് മാല പൊട്ടിച്ച് ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസില്‍ പരാതി പെട്ടതായും ഇവര്‍ വ്യക്തമാക്കി.

കഴിഞ്ഞവെള്ളിയാഴ്ചയാണ് സംഭവം നടന്നത്.