ബഹ്‌റൈനില്‍ കാര്‍ അപകടത്തില്‍ പെട്ട് 5 വിദേശികള്‍ക്ക് ഗുരുതരപരിക്ക്

മനാമ: ഷെയ്ഖ് ജബീന്‍ അല്‍ അഹമദ് അല്‍ സബാ ഹൈവേയില്‍ കാറപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് ഏഷ്യക്കാരായ നാലുപേര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ നിയന്തരണം വിട്ട് ട്രാഫിക് സിഗ്നലിന് മുകളിലുടെ ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ ഡ്രൈവറുള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സാല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles