ഡ്യൂട്ടി സമയം കഴിഞ്ഞു; ബഹ്‌റൈനില്‍ യാത്രക്കാരെ പെരുവഴിയിലാക്കി ഡ്രൈവര്‍ ഇറങ്ങിപ്പോയി

മനാമ: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ബസ് ഡ്രൈവര്‍ ഇറങ്ങിപ്പോയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. കഴിഞ്ഞ ദിവസം ആല്‍ബയിലെ റാമീസിന് സമീപത്താണ് ബഹ്‌റൈന്‍ ബസ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കിവിട്ടത്. മനാമയില്‍ നിന്ന് ഹമദ് ടൗണിലെ സുഖിലെയ്ക്ക് പോകേണ്ടതായിരുന്നു ബസ്.

റാമീസിന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബസ് എത്തിയപ്പോഴാണ് ഡ്രൈവര്‍ തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞ കാര്യം യാത്രക്കാരെ അറിയിച്ചത്. ഇതോടെ പലരും നടന്നാണ് തങ്ങള്‍ക്ക് എത്തിച്ചേരേണ്ട സ്ഥലത്തേക്ക് പുറപ്പെട്ടത് ചില യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു.