ബഹ്‌റൈനില്‍ റിഫയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു

മനാമ: കിഴക്കന്‍ റിഫയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. ഇന്നലെയാണ് സംഭവം നടന്നത്. സമീപത്തുള്ള ബില്‍ഡിങ്ങിലേയ്ക്കും ഇവിടെ നിന്ന് തീ പടര്‍ന്നു പിടിച്ചു. അഗ്നിശമന സേനാ വിഭാഗം തീ അണച്ചതായും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.

തീപിടുത്തത്തില്‍ കെട്ടിടത്തിന് കേടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.