ബഹ്‌റൈനില്‍ കാര്‍ ബോംബ് ആക്രമണത്തില്‍ നിന്ന് ദമ്പതികള്‍ രക്ഷപ്പെട്ടു

മനാമ: ബഹ്‌റൈനില്‍ തീവ്രവാദി ഗ്രൂപ്പ് ആസൂത്രണം ചെയ്ത കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നിന്ന് ദമ്പതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്‌ഫോടനം നടന്ന കാറിന്റെ ജനലുകള്‍ വഴി പുറത്ത് ചാടിയാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇവര്‍ രക്ഷപ്പെട്ട ഉടന്‍തന്നെ കാര്‍ പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു.

ഇറാനില്‍ നിന്നുള്ള ചില ഗ്രൂപ്പുകളുടെ പിന്‍തുണയോടെയാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പോലീസിലിന്റെ നിഗമനം.