Section

malabari-logo-mobile

ബഹ്‌റൈന്‍ നുവൈദറാത് സ്‌ഫോടനം;യുവാവിന് വധശിക്ഷ

HIGHLIGHTS : മനാമ: നുവൈദറാതില്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ ഉണ്ടായ സ്‌ഫോടകേസില്‍ യുവാവിന് വധശിക്ഷ വിധിച്ചു. കേസില്‍ പ്രതിയായ ഹുസൈന്‍ മര്‍സൂഖ് (25)നെയാണ് ഹൈ ക്രിമിനല്‍ക...

മനാമ: നുവൈദറാതില്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ ഉണ്ടായ സ്‌ഫോടകേസില്‍ യുവാവിന് വധശിക്ഷ വിധിച്ചു. കേസില്‍ പ്രതിയായ ഹുസൈന്‍ മര്‍സൂഖ് (25)നെയാണ് ഹൈ ക്രിമിനല്‍കോടതി വധശിക്ഷക്ക് വിധിച്ചത്. സംഭവത്തിൽ ശൈഖ്​ ജാബിർ അൽ അഹ്​മദ്​ അൽ സബാഹ്​ ഹൈവെയിൽ സ്​ഥാപിച്ച യു.എസ്​.നിർമിത കുഴിബോംബ്​ പൊട്ടി സ്​കൂൾ അധ്യാപികയായ ഫക്​രിയ മുസ്​ലിം അഹ്​മദ്​ ഹസൻ (42) എന്ന സ്​ത്രീ മരിച്ചിരുന്നു. സ്​ഫോടനമുണ്ടായ വേളയിൽ ത​​െൻറ മൂന്ന്​ കുട്ടികളോടൊപ്പം കാറോടിച്ച്​ പോകുകയായിരുന്നു കൊല്ലപ്പെട്ട സ്​ത്രീ.

സ്​​േഫാടനത്തി​ൽ ലോഹചീളുകൾ 120 മീറ്റർ അകലെ വരെയെത്തിയതായി പ്രൊസിക്യൂട്ടർമാർ പറഞ്ഞു. ഇറാൻ സഹായത്തോടെയാണ്​ തീവ്രവാദികൾക്ക്​ കുഴിബോംബ്​ ലഭിച്ചത്​.   കേസിൽ ഉൾപ്പെ​ട്ട മറ്റൊരാൾക്ക്​ ജീവപര്യന്തം തടവ്​ (25 വർഷം) ശിഷ വിധിച്ചു.

sameeksha-malabarinews

മറ്റ്​ ഏഴുപേർ മൂന്നുവർഷം വീതം തടവുശിക്ഷ അനുഭവിക്കണം. മതിയായ തെളിവില്ലാത്തതി​​െൻറ പേരിൽ കേസിൽ പ്രതിയായ ഒരു വനിതയെ വെറുതെ വിട്ടു. വധശിക്ഷക്ക്​ വിധിക്കപ്പെട്ട മർസൂഖ്​ നിരോധിത ഭീകര ഗ്രൂപ്പായ ‘അൽ അശ്​തർ ബ്രിഗേഡ്​സ്​’ അംഗമാണെന്ന്​ കരുതുന്നു. ആക്രമണം ആസൂത്രണം ചെയ്തെന്ന്​ കരുതുന്ന 26 വയസുള്ള യുവാവിനെ പിടികൂടാനായിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!