Section

malabari-logo-mobile

കെണിയൊരുക്കി അശ്ലീല സൈറ്റുകള്‍; ചതിക്കുഴിയില്‍ വീഴരുതെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം

HIGHLIGHTS : ദോഹ: അശ്ലീല സൈറ്റുകളുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം. സൈബര്‍ കുറ്റവാളികള്‍ സാമൂഹിക ...

ദോഹ: അശ്ലീല സൈറ്റുകളുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം. സൈബര്‍ കുറ്റവാളികള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ ഐഡികളും മറ്റും ഉണ്ടാക്കി അതിലൂടെ വ്യക്തികളുമായി സൗഹൃദം സ്ഥാപിച്ച് വീഡിയോ ചാറ്റിങ്ങ് നടത്തുന്നതാണ് ഇവരുടെ തന്ത്രം.

പിന്നീട് ഈ വീഡിയോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളും വീഡിയോകളുമാക്കി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. അതുവരെ സംസാരിച്ച കാര്യങ്ങളും വീഡിയോയുമെല്ലാം തന്നെ റെക്കോര്‍ഡ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെയും കുടുംബാംഗങ്ങള്‍ക്കും അയച്ചുകൊടുക്കുമെന്ന ഭീഷണിയിലൂടെയാണ് പിന്നീട് പണം ആവശ്യപ്പെടുന്നതും ചതിക്കുഴികളിലേക്ക് വീഴ്ത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

sameeksha-malabarinews

വ്യക്തികളുടെ കമ്പ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണുകളില്‍ നിന്നും ചിത്രങ്ങളും സ്വകാര്യവിവരങ്ങളും അനധികൃതമായി തട്ടിയെടുത്ത് ഭീഷണപ്പെടുത്തലും മറ്റൊരു രീതിയാണ്. അശ്ലീല വെബ്‌സൈറ്റുകളാണ് സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കാനും മറ്റുമായി ഉപയോഗിക്കുന്ന പ്രധാന ആയുധം. ഇതുകൊണ്ടുതന്നെ ജനങ്ങള്‍ സൈബര്‍ ചതിക്കുഴികളില്‍ വീഴരുതെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തിലുള്ള ബ്ലാക്ക് മെയില്‍ ഭീഷണികളും സൈബര്‍ കുരുക്കുകളും ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്റെ ദുഹെയ്‌ലിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലോ അല്ലെങ്കില്‍ മെട്രാഷ് ടു വഴിയോ അധികൃതരെ അറിയിക്കണം.2347444, 66815757 എന്ന ഫോണ്‍ നമ്പറുകളിലോ ccc@moi.gov.qa എന്ന വിലാസത്തിലോ അറിയിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!