ബഹ്‌റൈനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് അപകടത്തില്‍ മരിച്ചു

മനാമ: ബഹ്‌റൈനില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. കന്യാകുമാരി തക്കല സ്വദേശി അഹ്മദ് അലി ഇഖ്ബാല്‍ (40) ആണ് മരണപ്പെട്ടത്. തക്കല കല്‍ക്കുറിച്ചിക്ക് സമീപമാണ് അപകടം സംഭവിച്ചത്. എട്ടു വര്‍ഷമായി ഗുദൈബിയ ‘അബ്ദുല്‍ അസീസ് ഹമദ് അല്‍ സാലേഹ്’ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ജന്നത്ത്. മകള്‍:ഫര്‍സാന.