ബഹ്‌റൈനില്‍ വിദേശ പൗരനെ കുത്തിപരിക്കേല്‍പ്പിച്ച സൗദി സ്വദേശി അറസ്റ്റില്‍

മനാമ: ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ ഭക്ഷണശാലയില്‍ വെച്ച് ഒരാളെ കുത്തിപരിക്കേല്‍പ്പിച്ച സംഭവതില്‍ സൗദി സ്വദേശി അറസ്റ്റിലായി. ഹൂറയ്ക്ക് സമീപം എക്‌സിബിഷന്‍ അവന്യൂവിലുള്ള റസ്റ്റോറന്റില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്.

മൊറോക്കന്‍ സ്വദേശിയായ യുവാവിനാണ് കുത്തേറ്റത്. യുവാവിനൊപ്പം റസ്റ്റോറന്റ്ില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ സൗദി സ്വദേശിയായ യുവാവ് അകാരണമായി തൊട്ടതാണ് പ്രശ്‌നത്തിന് തുടക്കമായതെന്ന് റസ്‌റ്റോറന്റ് ജീവനക്കാരന്‍ വ്യക്തമാക്കി. ഇതെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം തുടരുകായിയരുന്നു. ഇതിനിടയിലാണ് സൗദി സ്വദേശി യുവാവിനെ കുത്തിയത്.