ബഹ്‌റൈനില്‍ ഖത്തര്‍ എയര്‍വേസ് ഓഫീസുകള്‍ പൂട്ടി

മനാമ: രാജ്യത്തെ ഖത്തര്‍ എയര്‍വേസിന്റെ ഓഫീസുകള്‍ പൂട്ടി. അന്താരാഷ്ട്ര വിമാനത്താവളത്തിലെയും സീഫിലെയും ഓഫീസുകളാണ് പൂട്ടിയത്. ഖത്തര്‍ എയര്‍ലേയ്‌സിന്റെ ബഹ്‌റൈനിലെ ഓഫീസുകള്‍ 48 മണിക്കൂറിനുള്ളില്‍ പൂട്ടണമെന്ന അറിയപ്പിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയിരിക്കുന്നത്.

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള എല്ലായാത്രക്കാര്‍ക്കും പണം തിരിച്ചു നല്‍കുകയോ മറ്റ് ഫളൈയ്റ്റുകളില്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്ന് തിങ്കളാഴ്ച തന്നെ ഖത്തര്‍ എയര്‍വേസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.