ബഹ്‌റൈനില്‍ വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് പ്രവാസികള്‍ മരിച്ചു

മനാമ: രാജ്യത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് പ്രവാസി യുവാക്കള്‍ മരണപ്പെട്ടു. ആഗസ്റ്റ് എട്ടിനാണ് രണ്ട് മരണങ്ങള്‍ ഉണ്ടായത്. റോഡ് ശുചീകരണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബാബു മര്‍ക്കാന്തി(34)ആണ് മരണപ്പെട്ടവരില്‍ ഒരാള്‍. ഇയാള്‍ ബഹ്‌റൈനിലെ ബെയില്‍ റോഡ് ശുചീകരിച്ചുകൊണ്ടിരിക്കെ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാറിടിച്ച് മരണപ്പെടുകയായിരുന്നു.ഗള്‍ഫ് സിറ്റി ക്ലീനിങ്ങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബാബു.

അതെസമയം അതെ ദിവസം അല്‍ ജസീര്‍ ബീച്ചില്‍ ഒരാള്‍ മുങ്ങിമരിച്ചു. ഇയാള്‍ പ്രവാസിയാണെന്ന വിവരം മാത്രമാണ് ലഭ്യമായിരിക്കുന്നത്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്നോ ഇയാളുടെ മേല്‍വിലാസമോ ലഭ്യമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന വിവരം മാത്രമാണ് ലഭിച്ചിരിക്കുന്നത്.