ബഹ്‌റൈനില്‍ ബൈക്കപകടത്തില്‍ യുവതിയും യുവാവും മരിച്ചു

മനാമ: മനാമയുടെ വടക്കന്‍ ഭാഗത്തുള്ള ഉമ്മുല്‍ഹസ്സമിലെ അല്‍ ഫത്ത ഹൈവേയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബഹ്‌റൈന്‍ സ്വദേശിയായ ഇരുപത്തി അഞ്ചുകാരിയും ഇരുപത്തി മൂന്ന് കാരനുമാണ് മരിച്ചത്. യുവതി സംഭവ സ്ഥത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.