ബഹ്‌റൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു

മനാമ: ബഹ്‌റൈനില്‍ നിര്‍മ്മാത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് വീണു മലയാളി മരിച്ചു. ബഹ്‌റൈന്‍ ഹാജി ഹസ്സന്‍ റെഡിമിക്‌സ് കമ്പനിയില്‍ ഹെവിവെഹിക്കിള്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി രമേശ് തങ്കപ്പന്‍(33) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അപകടം സംഭവിച്ചത്. ജുഫയര്‍ സൈറ്റില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒന്‍പതാം നിലയില്‍ നിന്ന് തങ്കപ്പന്‍ താഴെ വീഴുകയും തുടര്‍ന്ന് കോണ്‍ഗ്രീറ്റ് ഭാഗം രമേശിന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രമേശ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരണടഞ്ഞു.

അപകടത്തില്‍ പരിക്കേറ്റ സ്വാമി കരകുള, ഗംഗാ റെഡ്ഡി എന്നിവരെ സല്‍മാനിയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എങ്ങിനെയാണ് അപകടം സംഭവിച്ചതെന്ന കാര്യം അന്വേഷിച്ചുവരികയാണെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സാല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.