Section

malabari-logo-mobile

ബഹ്‌റൈനില്‍ വസ്ത്രത്തില്‍ മൂത്രമൊഴിച്ചയാളെ കുത്തിക്കൊന്ന പ്രതി മനാസികാരോഗ്യ ആശുപത്രിയിലേക്ക് അയക്കണമെന്ന അഭ്യര്‍ത്ഥനയുമായി കോടതിയില്‍

HIGHLIGHTS : മനാമ: തന്റെ വസ്ത്രത്തില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തന്നെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കണമെന്ന ആവശ്യവുമ...

മനാമ: തന്റെ വസ്ത്രത്തില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തന്നെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കണമെന്ന ആവശ്യവുമായി കോടതിയില്‍ അപ്പീല്‍ നല്‍കി. ബഹ്‌റൈനിയായ ഹസ്സന്‍ മുഹമ്മദ്(46)ആണ് കേസിലെ പ്രതി.

2014 ഒക്ടോബര്‍ 21 നാണ് മനാമയിലെ ആദാരി ഹോട്ടിലിന്റെ പുറത്തുവെച്ചാണ് സംഭവം നടന്നത്. ബഹ്‌റൈനി യുവാവായ ഹസ്സന്‍ മുഹമ്മദ് എന്ന 21 കാരനെയാണ് മൂത്രമൊഴിച്ചപ്പോള്‍ വസ്ത്രത്തിലായെന്ന കാരണത്തിന് ഹസ്സന്‍ കുത്തിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഹൈക്രിമിനല്‍ കോടതി പ്രതിക്ക് 25 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.

sameeksha-malabarinews

എന്നാല്‍ തന്റെ പ്രതിക്ക് മനാസിക അസ്വാസ്ഥ്യം ഉള്ളതിനാല്‍ സൈകാട്രിക് ഹോസ്പിറ്റലിലേക്ക് മാറ്റണം എന്ന് കാണിച്ച് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!