ചികിത്സയിലിരിക്കെ ബഹ്‌റൈനില്‍ മലയാളി മരണപ്പെട്ടു

മനാമ: ചികിത്സയിലിരിക്കെ മലയാളി ബഹ്‌റൈനില്‍ നിര്യാതനായി. പാറശാല കോട്ടവിള വീട്ടില്‍ തങ്കന്‍(44)ആണ് മരിച്ചത്. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരാഴ്ച്ചയോളമായി തങ്കന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ അധികൃതര്‍ ചെയ്തുവരികയാണ്. അല്‍ ജമീല്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ബഹ്‌റൈനിലെ ഐ വൈ സി സിയുടെ മുന്‍കാല പ്രവര്‍ത്തകനായിരുന്നു.