ബഹ്‌റൈനില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

മനാമ:കഴിഞ്ഞ ദിവസം നിര്‍ത്തിയിട്ട കാറില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. മനാമ സ്വദേശിയായ ഹുസൈന്‍ അലി മുഹമ്മദാണ് മരിച്ചത്. ഇയാള്‍ അമിതമായ അളവില്‍ മരുന്ന് കഴിച്ചതാണ് മരണകരാണമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ബിലാദ് അല്‍ ഖദീമില്‍ ഒരു പള്ളിക്ക് സമീപത്തായി നിര്‍ത്തിയിട്ട കാറിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്. കാറിനുള്ളില്‍ ചലനമറ്റ യുവാവിനെ കണ്ട സമീപത്തെ യുവാവാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.