ബഹ്‌റൈനില്‍ സീഫ് മാള്‍ അടച്ചിടും

മനാമ: ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ്, നാഷണല്‍ ഗാര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന സൈനീക പരിശീലനത്തിന്റെ ഭാഗമായി സീഫ് മാള്‍ ഇന്ന് രാത്രി 12 മണി മുതല്‍ നാളെ രാവിലെ 8 മണിവരെ അടച്ചിടുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഭീകരവാദത്തിനെതിരെ നടക്കുന്ന സംയുക്ത പരിശീലന പദ്ധതിയായ കിങ്ഡംസ് ഗാര്‍ഡ് 1 ന്റെ ഭാഗമായിട്ടാണ് മാള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

സൈനീക പരിശീലനത്തിന്റെ ഭാഗമായ നിയമങ്ങളെയും നിര്‍ദേശങ്ങളെയും ജനങ്ങള്‍ പാലിക്കണമെന്നും മീഡിയാ കമ്മിറ്റി അറിയിച്ചു.