ബഹ്‌റൈനില്‍ പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ്

മനാമ: ബഹ്‌റൈനില്‍ പ്രവാസികള്‍ ഇള്‍പ്പെടെ എല്ലാവര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നു. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്(എസ്.സി.എച്ച്)അധ്യക്ഷന്‍ ലഫ്.ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു.

സ്വദേശികൾക്കുള്ള ഇൻഷുറൻസ് പ്രീമിയം സർക്കാർ സോഷ്യൽ ഹെൽത് ഇൻഷുറൻസ് ഫണ്ടിലേക്ക് അടക്കും. പ്രവാസികൾക്കുള്ള തുക അവരവരുടെ സ്പോൺസർമാർ സർക്കാർ അംഗീകാരമുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലേക്ക് അടക്കേണ്ടി വരുമെന്നും
പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

പുതിയ നിയമം നിലവിൽ വന്നാൽ, ആശുപത്രികളും ഹെൽത്ത് സെൻററുകളും പൊതുജനാരോഗ്യകാര്യങ്ങൾക്കുള്ള പണത്തിനായി മന്ത്രാലയത്തെ സമീപിക്കേണ്ടി വരില്ല. പണത്തിെൻറ കാര്യങ്ങൾ ഇൻഷുറൻസ് കമ്പനികളുടെ ചുമതലയാകും. ഏത് ഡോക്ടറെ കാണിക്കണമെന്നും ഏത് ആശുപത്രിയിൽ പോകണമെന്നുമുള്ള കാര്യങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രോഗികൾക്കുണ്ടാകും.