ബഹ്‌റൈനില്‍ ന്യൂമോണിയ ബാധിച്ച് മലയാളി യുവാവ് മരിച്ചു

മനാമ: കുടക് സ്വദേശിയും കാസര്‍കോട് ബേക്കലിലെ താമസക്കാരനുമായ യുവാവ് ന്യൂമോണിയ ബാധിച്ച് മരണപ്പെട്ടു. സൈനൂദ്ദീന്‍(26) ആണ് ബഹ്‌റൈനില്‍ നിര്യാതനായത്. ന്യുമോണിയ ബാധിച്ച് പത്ത് ദിവസത്തോളം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലായിരുന്നു.

മനാമ കാലിക്കറ്റ് മൊബൈല്‍സില്‍ ടെക്‌നീഷനായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഇന്നലെ രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.