ബഹ്‌റൈനില്‍ കെട്ടിടത്തില്‍ നിന്ന് വീണ യുവതി മരിച്ചു

മനാമ: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവതി മരിച്ചു. തായ് യുവതിയാണ് വ്യാഴാഴ്ച രാത്രി ജുഫയറില്‍ കെട്ടിടത്തിന് താഴെ റോഡില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടത്. നാലാം നിലയില്‍ നിന്നാണ് യുവതി വീണതെന്നാണ് സൂചന.
ഉടന്‍ തന്നെ യുവതിയെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലേക്കും അവിടെ നിന്ന് ബിഡിഎഫ് ആശുപത്രിയിലേക്കും മാറ്റി.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.