Section

malabari-logo-mobile

ബഹറെയ്‌നില്‍ വ്യാജസ്വര്‍ണ്ണം വിറ്റ പ്രവാസിക്ക് 5 വര്‍ഷം തടവ്

HIGHLIGHTS : മനാമ:  കടകളിലേക്ക് വ്യാജ സ്വര്‍ണ്ണം വില്‍പ്പന നടത്തിയ പ്രവാസിക്ക് അഞ്ചുവര്‍ഷം തടവ്.

മനാമ:  കടകളിലേക്ക് വ്യാജ സ്വര്‍ണ്ണം വില്‍പ്പന നടത്തിയ പ്രവാസിക്ക് അഞ്ചുവര്‍ഷം തടവ്. മുപ്പതിനായിരം ദിനാര്‍ വില വരുന്ന വ്യാജ സ്വര്‍ണ്ണം നല്‍കി തട്ടിപ്പ് നടത്തിയ പാക്കിസ്ഥാനിയെയാണ് സുപ്രീം കോടതി ശിക്ഷിച്ചത്.

2014 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാളോടൊപ്പം ഈ കുറ്റകൃത്യത്തില്‍ പങ്കാളിയായ ഒരാളെ കൂടി കണ്ടെത്താനുണ്ട്. പക്ഷേ ഇയാല്‍ വ്യാജപാസ്‌പോര്‍ട്ടുമായി രാജ്യത്തെത്തിയ ആളാണ് .

sameeksha-malabarinews

നേരത്തെ ഹൈക്കോടതി ഇയാളെ 7 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ പ്രതി സുപ്രീം കോടതില്‍ നല്‍കിയ അപ്പീലിലാണ് 5 വര്‍ഷം തടവശിക്ഷയായി കുറച്ചുകൊണ്ടുള്ള വിധി വന്നിരിക്കുന്നത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!