ബഹ്‌റൈനില്‍ ഹെല്‍ത്ത് സെന്ററുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം

മനാമ: ബഹ്‌റൈന്‍ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും ഹെല്‍ത്ത് സെന്ററുകളിലെ രാവിലത്തെ ഷിഫ്റ്റിലുള്ള ജനറല്‍ പ്രാക്റ്റീഷനര്‍മാരമായി ഓണ്‍ലൈന്‍ വഴി അപ്പോയന്റ്‌മെന്റ് എടുക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ഹെല്‍ത്ത് ഇന്‍ഫോമാറ്റിക്‌സ് ഡയറക്ടര്‍ ഖാലിദ് അല്‍ ജലാമ അറിയിച്ചതാണ് ഇക്കാര്യം.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 28 ഹെൽത്ത് സെൻററുകളാണ് ഉള്ളത്.www.moh.gov.bh അല്ലെങ്കിൽ www.bahrain.bh എന്നീ വെബ്സൈറ്റുകൾ വഴി ഡോക്ടറുമായുള്ള അപ്പോയൻറ്െമൻറ് ബുക്ക് ചെയ്യാം. ഉച്ചക്കുശേഷമുള്ള ഷിഫ്റ്റിലേക്കും സ്പെഷലൈസ്ഡ് ക്ലിനിക്കുകളിലേക്കുമുള്ള ഒാൺലൈൻ ബുക്കിങ് സൗകര്യം പിന്നീട് ഏർപ്പെടുത്തും.