ഞാന്‍ പ്രണയിച്ച ആളുടെ പേര് ഒരിക്കല്‍ വെളിപ്പെടുത്തും; ഭാഗ്യലക്ഷ്മി

15-bhagyalakshmi-dubbingകൊച്ചി : ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങളിലൂടെ തളരാതെ മുന്നേറി മലയാള സിനിമക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത വ്യക്തിത്വമായി വളര്‍ന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തന്റെ ജീവിതത്തെയും പ്രണയത്തെയും കുറിച്ച് തുറന്നു പറച്ചില്‍. ജോണ്‍ ബ്രിട്ടാസിന്റെ ജെബി ജങ്ഷനിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ ഈ തുറന്നു പറച്ചില്‍. അനാഥാലയത്തില്‍ നിന്നും അനുഭവിക്കേണ്ടി വന്നിരുന്ന മോശം അനുഭങ്ങള്‍ മുതല്‍ തന്റെ വിവാഹ ജീവിതത്തിലുണ്ടായ താളപ്പിഴകളും, ആത്മഹത്യയുമെല്ലാം ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞു.

സ്ത്രീയെന്ന നിലയില്‍ തനിക്ക് ഭര്‍ത്താവില്‍ ലഭിക്കേണ്ട ഒന്നും ലഭിക്കാത്തത്തിനെ തുടര്‍ന്നാണ് വിട്ടുപോരേണ്ടി വന്നതെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. സ്വരഭേദങ്ങള്‍ എന്ന പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം അവര്‍ ശരി വെച്ചു. എന്നാല്‍ തന്റെ ജീവിതത്തിലേക്ക് പ്രണയവുമായി കടന്നു വന്ന പുരുഷനെ കുറിച്ച് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായിരുന്നില്ല. അക്കാര്യങ്ങളെല്ലാം താന്‍ എഴുതിവെച്ചിട്ടുണ്ടെന്നും, തന്റെയും തന്നെ പ്രണയിച്ച ആളുടെയും മരണശേഷം മക്കള്‍ പുസ്തരൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്നും ഭാഗലക്ഷ്മി പറഞ്ഞു. തന്റെ ജീവിതത്തില്‍ ആത്മവിശ്വാസവും ഉയരങ്ങള്‍ എത്തിപിടിക്കാന്‍ സഹായിച്ചതും അദ്ദേഹമാണെന്നും അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് ഓര്‍ത്താണ് ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താത്തതെന്നു ഭാഗ്യലക്ഷ്മി പറഞ്ഞു.

ആത്മകഥ എഴുതിയ ശേഷം ഒരുപാട് സുഹൃത്തുക്കളെ തനിക്ക് നഷ്ട്ടപ്പെട്ടു എന്നും എന്നാല്‍ കുറെ അംഗീകാരം തനിക്ക് ലഭിച്ചതായും ഭാഗ്യലക്ഷ്മി പറഞ്ഞു.