ബാഗേജില്‍ നിന്ന് മോഷണം;മലയാളിയാത്രികന് നഷ്ടപരിഹാരവുമായി ഖത്തര്‍ എയര്‍വേസ്

കോഴിക്കോട്: ഖത്തര്‍ എയര്‍വേസില്‍ യാത്ര ചെയ്തയാളുടെ ബാഗേജില്‍ നിന്നും സാധനങ്ങള്‍ മോഷണം പോയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കി ഖത്തര്‍ എയര്‍വേസ്. അമേരിക്കയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ കോഴിക്കോട് താമസിക്കുന്ന പൊന്നാനി സ്വദേശി ഡോ.അനീസ് അറക്കലിനാണ് 1.10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കിയത്.

ഇദേഹം കഴിഞ്ഞ ഫെബ്രുവരി 24നാണ് അമേരിക്കയിലെ സാന്‍ യുവാന്‍ ദ്വീപില്‍ നിന്ന് ന്യൂയോര്‍ക്ക്-ദോഹ വഴി കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയത്. വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന സാധനങ്ങള്‍ നഷ്ടമായതായി അദേഹത്തിന് മനസിലായത്.

തുടര്‍ന്ന് ഇദേഹത്തിന്റെ പരാതിയില്‍ ഖത്തര്‍ എയര്‍വേസ് സംഭവം വിശദമായി അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതെതുടര്‍ന്നാണ് യാത്രക്കാരന്റെ ബാഗേജ് സംരക്ഷിക്കേണ്ടത് വിമാനകമ്പനിയുടെ ഉത്തരവാമാണെന്ന് മുന്‍നിര്‍ത്തി നഷ്ടപരിഹാരം നല്‍കിയത്.