ശ്യാമിലിയുടെ തിരിച്ചുവരവ്‌ കുഞ്ചോക്കോ ബോബനൊപ്പം

baby-shamiliചേച്ചിയുടെ പാതയില്‍ അനുജത്തിയും. ഒരു കാലത്ത്‌ തെന്നിന്ത്യയിലെ സൂപ്പര്‍ ബാലതാരങ്ങളായിരുന്നു ബേബി ശാലിനിയും ബേബി ശ്യാമിലിയും. ശാലിനി പിന്നീട്‌ അനിയത്തി പ്രാവ്‌ എന്ന സൂപ്പര്‍ഹിറ്റ്‌ മലയാളചിത്രത്തിലുടെ ഗംഭീരമായ തിരിച്ചുവരവ്‌ നടത്തിയിരുന്നു ഇപ്പോഴിതാ അനുജത്തി ശ്യാമിലിയും പതിനഞ്ച്‌ വര്‍ഷത്തിന്‌ ശേഷം സിനിമാ ലോകത്തേക്ക്‌ നായികായായി തിരിച്ചെത്തുന്നു. റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വളളിയും തെറ്റി പുള്ളിയും തെറ്റി എന്ന മലയാളസിനിമയിലൂടെയാണ്‌ ശ്യാമിലി വീണ്ടും അഭിനയരംഗത്തെത്തുന്നത്‌.

അനിയത്തിപ്രാവില്‍ ശാലിനിയുടെ നായകനായ കുഞ്ചാക്കോ ബോബന്‍ തന്നെയാണ്‌ ശ്യാമിലിയുടെയും നായകന്‍. കുഞ്ചോക്കോയുടെ ഭാര്യയായാണ്‌ ശ്യാമിലി വേഷമിടുന്നത്‌. ഒരു റൊമാന്റിക്‌ കോമിഡി ചിത്രമാണ്‌ വള്ളിയും തെറ്റി പുള്ളിയും തെറ്റി. തൊണ്ണുറുകളില്‍ നടക്കുന്ന കഥയാണിത്‌.

ഹരികൃഷണന്‍സ്‌ ആണ്‌ ശ്യാമില അവസാനമായി അഭിനയിച്ച ചിത്രം. അഞ്‌ജലി എന്ന മണിരത്‌നം ചിത്രത്തിലെ അഭിനയത്തിന്‌ ശ്യാമിലിക്ക്‌ നേരത്തെ മികച്ച ബാലതാരത്തിനുള്ള
ദേശീയപുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്‌. തമിഴില്‍ ശ്യാമിലിടുടെ വീരശിവജി എന്ന ചിത്രം പുറത്തിറങ്ങാനുണ്ട്‌