Section

malabari-logo-mobile

ബാബു ആന്റണി ഹോളിവുഡിലേക്ക്

HIGHLIGHTS : മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ബാബു ആന്റണി ഹോളിവുഡിലേക്ക്. ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലൂടെയാണ് ബാബു

imagesമലയാളത്തിന്റെ ആക്ഷന്‍ ഹീറോ ബാബു ആന്റണി ഹോളിവുഡിലേക്ക്. ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി ഹോളിവുഡില്‍ അഭിനയിക്കുന്നത്. വാറന്‍ ഫോസ്റ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു ആന്റണി തന്റെ ഹോളിവുഡ് ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. റോബര്‍ട്ട് ഫര്‍ഹാം, ചിന മക്കോയി, കെന്യ്യ ഹണ്ടര്‍ പ്ലാസിഡോ, ഡാര്‍വിന്‍ മെന്‍ഡിയോറോ, റാന്‍ഡി ടെയ്‌ലര്‍ എന്നിവരാണ് ചത്രത്തിലെ മറ്റ് താരങ്ങള്‍.

sameeksha-malabarinews

ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണിയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തില്‍ ആക്ഷന്‍ ഹീറോയായി തിളങ്ങിയ ബാബു ആന്റണി തൊണ്ണൂറുകളില്‍ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി.

മലയാളത്തില്‍ നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ ബാബു ആന്റണി രണ്ടായിരത്തിന്റെ തുടക്കത്തോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തെങ്കിലും അടുത്തിടെ പുറത്തിറങ്ങിയ ഇടുക്കി ഗോള്‍ഡ്, വാരണം ആയിരം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം വീണ്ടും സിനിമയില്‍ സജീവമായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!