ബാബറി മസ്ജിദ് തകര്‍ത്ത ഗൂഡാലോചനയെക്കുറിച്ച് നരസിംഹറാവുവിനും അദ്വാനിക്കും അറിയാമായിരുന്നു

BABRIMASJID copyവെളിപ്പെടുത്തല്‍ കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍

ദില്ലി : ബാബരിമസ്ജിദ് തകര്‍ത്തത് സംഘപരിവാറിന്റെ ആസൂത്രിതമായ തീരൂമനത്തിന്റെ ഭാഗമായെന്ന് വെളിപ്പെടുത്തല്‍. ഈ കാര്യം അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹറാവുവിനും എല്‍കെ അദ്ധ്വാനിക്കുമറിയാമായിരുന്നെന്നും വെളിപ്പെടുത്തല്‍. കോബ്രാ പോസ്റ്റ് കര്‍സേവയില്‍ പങ്കെടുത്തവരായ 23 മുന്‍നിര നേതാക്കളില്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഗൗരവമേറിയ ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബാബരിമസ്ജിദ് 1992 ഡിസംബര്‍ ആറിന് തകര്‍ത്ത് നടപടി സംഘപരിവാറിന്റെ വിവിധ ഘടകങ്ങള്‍ ആസൂത്രണം ചെയ്ത് പരിശീലനം ചെയത് വളന്റിയര്‍മാരിലുടെ നടപ്പിലാക്കിയതാന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നല്‍. ഓപ്പറേഷന്‍ ജന്‍മഭൂമി എ്ന്ന രഹസ്യപേരാണ് ഇതിന് ഇട്ടിരുന്നത്

അന്നത്തെ കര്‍സേവക്ക് നേതൃത്വം നല്‍കിയ സാക്ഷി മഹാരാജ്, ആചാര്യ ധര്‍മേന്ദ്ര, ഉമാ ഭാരതി , മെഹന്ത് വേദാന്തി, വിനയ്കത്യാര്‍ എന്നിവര്‍ക്ക് ഈ ആസുത്രണത്ില്‍ നേരിച്ച് പങ്കുള്ളതായും, ഇതിന് പൂറമെ അന്ന് രാജ്യം ഭരിച്ചിരുന്ന പ്രധാനമന്ത്രി നരസിംഹറാവു, യുപി മുഖ്യമന്ത്രി കല്യാണ്‍സിങ്ങ്, എല്‍കെ അദ്വാനി എന്നിവര്‍ക്ക് ഈ ആസൂത്രണങ്ങളെ കുറിച്ച് അറിയാമായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തുന്നു

കോബ്ര പോസ്റ്റിന്റെ അസോസിയേറ്റ് എഡിറ്റര് ആശിഷിന്റെ നേതൃത്വത്തിലാണ് സ്ട്രിങ്് ഓപ്പറേഷന്‍ നടന്നത്.

ആധാര്‍ കാര്‍ഡിന്റെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത് കോബ്രാ പോസ്റ്റ് ആണ്