ബി നിലവറ തുറക്കാനാവില്ല; നിലപാട് ഉറപ്പിച്ച് തിരുവിതാംകൂര്‍ രാജകുടുംബം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ച് തിരുവിതാംകൂര്‍ രാജകുടുംബം. നിലവറ തുറക്കാന്‍ തന്ത്രിമാര്‍ തീരുമാനിച്ചാല്‍ നടപടികളില്‍ നിന്നും രാജകുടുംബം വിട്ടുനില്‍ക്കുമെന്നും അശ്വതി തിരുന്നാള്‍ ഗൗരിലക്ഷമിഭായ് വ്യക്തമാക്കി.

എന്നാല്‍ ഈ വിഷയത്തില്‍ സമവായ മുണ്ടാക്കാന്‍ ലക്ഷ്യമിട്ടു സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം രാജകുടുംബവുമായി ചജര്‍ച്ച നടത്തും.