ബി നിലവറ തുറക്കണം;വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. നിലവറ തുറക്കുന്നതിനെ ഭയപ്പെടുത്തുന്നവര്‍ ആരായാലും അവരെ സംശയിക്കണം. ദേവഹിതം നേരിട്ട് ചോദിച്ചു മനസിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങള്‍ ഈ പ്രശ്‌നത്തില്‍ പ്രതികരിക്കുന്നതെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

ബി നിലവറ തുറക്കുന്നതിനോട് രാജകുടുംബം നേരത്തെതന്നെ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്നു പറഞ്ഞാണ് രാജകുടുംബം എതിര്‍ക്കുന്നത്.

 

Related Articles