അയ്യപ്പന്‍ പോലും ജനിച്ചത് സ്വവര്‍ഗ്ഗരതിയിലൂടെ ‘ശ്രീ ശ്രീ രവിശങ്കര്‍’

download (3)സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ ആര്‍ട്ട് ഓഫ് ലീവിങ് ഉപഞ്ജാതാവ് ശ്രീ ശ്രീ രവിശങ്കര്‍ രംഗത്ത്. ഹിന്ദു സംസ്‌കാരത്തില്‍ ഒരിക്കലും സ്വവര്‍ഗ്ഗ ലൈംഗികത ഒരു കുറ്റകൃത്യമായി പരിഗണിച്ചിട്ടില്ലെന്ന് ശ്രീ ശ്രീ. ഇതിനുദാഹരണമായി അദ്ദേഹം ഉയര്‍ത്തി കാണിച്ചത് സ്വാമി അയ്യപ്പന്റെ ജനനമാണ്. ഹരിയും ഹരനും (വിഷ്ണുവും ശിവനും) ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോളാണ് അയ്യപ്പന്‍ പോലും ജനിച്ചിട്ടുള്ളതെന്ന് ശ്രീ ശ്രീ പറഞ്ഞു. തന്റെ ഫേസ് ബുക്ക് വാളിലാണ് സ്വവര്‍ഗ്ഗരതിക്കെതിരെയുള്ള സൂപ്രീം കോടതി വിധിയെകുറിച്ച് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന വിമര്‍ശനം രവിശങ്കര്‍ നടത്തിയിരിക്കുന്നത്.

13-sri-sri-ravishankar-fb (2)

ഏതൊരാളിലും സ്ത്രീ പുരുഷ അംശം ഉണ്ട്. ഇതിന്റെ ഏറ്റകുറച്ചിലുകളാണ് പലപ്പോഴും ചിലരെ സ്വവര്‍ഗ്ഗാനുരാഗത്തിലേക്ക് നയിക്കുന്നത്. ഇതിന്റെ പേരില്‍ ഒരാളെയും അവഗണിക്കാന്‍ പാടില്ല. സ്വവര്‍ഗ്ഗാനുരാഗത്തിന്റെ പേരില്‍ ഒരാളെ ക്രിമിനലായി മുദ്ര കുത്തുന്നത് അസംബന്ധമാണെന്നാണ് തന്റെ ഫേസ് ബുക്ക് വാളിലൂടെ വ്യക്തമാക്കുന്നത്.

പതിനായിരകണക്കിനാളുകള്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ഈ അഭിപ്രായത്തിന് ഇപ്പോള്‍ തന്നെ ഫേസബുക്ക്് വാളില്‍ ലൈക്ക് ചെയ്ത് കഴിഞ്ഞു. 3000 ത്തോളം ആളുകള്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുമുണ്ട്.