Section

malabari-logo-mobile

അയോധ്യയില്‍ രാമക്ഷേത്രം ഉടനെന്ന് അദ്ധ്വാനിയും, രാജ്‌നാഥ്‌സിംഗും

HIGHLIGHTS : ഗൊരക്പൂര്‍: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ നടപ്പിലാക്കുമെന്നും ബിജെപി രാമക്ഷേത്ര നിര്‍മ്മാണവുമായി മുന്നോട്ട് തന്നെ പോകുമെന്നും കേന്ദ്ര ആഭ...

Untitled-2 copyഗൊരക്പൂര്‍: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ നടപ്പിലാക്കുമെന്നും ബിജെപി രാമക്ഷേത്ര നിര്‍മ്മാണവുമായി മുന്നോട്ട് തന്നെ പോകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗും മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്ധ്വാനിയും വ്യക്തമാക്കി.

അയോധ്യ പ്രക്ഷോഭത്തിന്റെ അമരക്കാരനായിരുന്ന അവൈദ്യനാഥിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഗൊരക്പൂരിലെത്തിയപ്പോഴാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പ്രമുഖ പ്രചാരകനായിരുന്ന മഹന്തിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടം ആണെന്നും അയോദ്ധ്യയിലെ രാമക്ഷേത്രം അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നും അത് സാക്ഷാത്കരിക്കാന്‍ പാര്‍ട്ടി മുന്‍കൈയെടുക്കും. അവൈദ്യനാഥിന്റെ മരണത്തോടെ രാമക്ഷേത്ര സ്വപ്നത്തിന്റെ ഭാവി എന്താകുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു രാജ്‌നാഥ്‌സിംഗിന്റെ മറുപടി. ഇതുകേട്ട അദ്ധ്വാനിയാകട്ടെ രാജ്‌നാഥ്‌സിംഗിനെ പിന്തുണച്ച് തലയാട്ടുകയും ചെയ്തു.

sameeksha-malabarinews

വെള്ളിയാഴ്ച രാത്രിയായിരുന്നു ബിജെപി നേതാവും, രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പ്രമുഖ പ്രചാരകനുമായിരുന്ന മഹന്ത് അവൈദ്യനാഥിന്റെ മരണം. ഉത്തര്‍പ്രദേശിലെ ഗൊരക്പൂര്‍ മഠാധിപതിയും ഹിന്ദുമഹാസഹാ നേതാവും, മുന്‍ ലോക്‌സഭാ അംഗവുമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!