ഹരിതം ട്രസ്റ്റ് ജനമിത്രം മാധ്യമപുരസ്‌കാരം സുര്‍ജിത് അയ്യപ്പത്തിന്

Untitled-2 copy

തൃശൂര്‍: ഹരിതം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ജനമിത്രം മാധ്യമപുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടിവി തൃശൂര്‍ ലേഖകന്‍ സുര്‍ജിത് അയ്യപ്പത്തിന്. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലയിലെ പുഴകയ്യേറ്റങ്ങള്‍, വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തില്‍ എന്നിവക്കെതിരെയും അഴിമതിക്കെതിരെയും നല്‍കിയ റിപ്പോര്‍ട്ടുകളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ഹരിതം ഏര്‍പ്പെടുത്തിയ കൃഷിരത്‌നം പുരസ്‌കാരത്തിന് കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര് തെക്കനും അര്‍ഹനായി. ഈ മാസം 26ന് തൃശൂര് ചങ്ങമ്പുഴ ഹാളില്‍നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ പി മോഹനനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.