Section

malabari-logo-mobile

മികച്ച മനഃശാസ്ത്രജ്ഞനുള്ള കാള്‍ റോജേഴ്‌സ് പുരസ്‌ക്കാരം ഡോ. ബി. ജയരാജിന്

HIGHLIGHTS : തിരുവനന്തപുരം: മികച്ച മനഃശാസ്ത്രജ്ഞനുള്ള 2017-ലെ കാള്‍ റോജേഴ്‌സ് പുരസ്‌ക്കാരം ഡോ. ബി. ജയരാജിന്. പ്രശസ്തിപത്രവും ഫലകവും പതിനായിരം രൂപയുമാണ് പുരസ്‌ക്...

തിരുവനന്തപുരം: മികച്ച മനഃശാസ്ത്രജ്ഞനുള്ള 2017-ലെ കാള്‍ റോജേഴ്‌സ് പുരസ്‌ക്കാരം ഡോ. ബി. ജയരാജിന്. പ്രശസ്തിപത്രവും ഫലകവും പതിനായിരം രൂപയുമാണ് പുരസ്‌ക്കാരം. മനഃശാസ്ത്ര അദ്ധ്യാപകരുടേയും പരിശീലകരുടേയും സംഘടനയായ കൗസിലേഴ്‌സ് ഫോറം നല്‍കുന്ന അവാര്‍ഡാണിത്. അടുത്ത മാസം കൊല്ലത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് കൗസിലേഴ്‌സ് ഫോറം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രശസ്ത മനശാസ്ത്രജ്ഞനും തിരുവനന്തപുരം എം.ജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ജി ജയരാജ് കൊല്ലം കുരീപ്പുഴ സ്വദേശിയാണ്. ഭാര്യ പ്രിയലക്ഷ്മി.

ഫോറം ഭാരവാഹികളായ ഡോ. വര്‍ഗ്ഗീസ് തോമസ് (പ്രസിഡന്റ്) എ. മോഹന്‍രാജ് (സെക്രട്ടറി), ബിന്ദു ശര്‍മ്മ (ട്രഷറര്‍), എ.ആര്‍. ഉണ്ണിക്കൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), എം. കര്‍മ്മ ചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ അടങ്ങു ജൂറിയാണ് അവാര്‍ഡ് തിരഞ്ഞെടുത്തത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!