നല്ല ഫാർമേഴ്സ് ക്ലബ്ബിനു അവാര്‍ഡ് ഏറ്റുവാങ്ങി                                                         അവാര്‍ഡ് ഏറ്റുവാങ്ങി                                                                                                

                                                                                                        പരപ്പനങ്ങാടി:നബാര്‍ഡ് സംസ്ഥാന തലത്തിൽ ഏറ്റവും നല്ല ഫാർമേഴ്സ് ക്ലബ്ബിനുള്ള
ബസ്റ്റ് പെർഫോമൻസ് അവാർഡിന് അർഹത നേടിയ പരപ്പനാട് ഫാർമേഴ്സ് ക്ലബ്ബിനുള്ള അവാർഡ് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി  ശ്രീ തോമസ് ഐസക്കിൽ നിന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ  ഫാർമേഴ്സ് ക്ലബ്ബ് ഭാരവാഹികളും ഏറ്റുവാങ്ങി.

,ക്ലബ്ബ് ഭാരവാഹികളായ മുല്ലെപ്പാട്ട് അബ്ദുറസാക്ക്,കെ.കെ.ഹരിദാസ് , പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് സർവ്വീസ് ബാങ്ക് ബാങ്ക് പ്രസിഡന്റ് എം.എ.കെ.തങ്ങള്‍,സിക്രട്ടറി എ.പി.ഹംസ എന്നിവരാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.