ലാഡ്‌ലി മീഡിയ പുരസ്‌ക്കാരം നിലീന അത്തോളിക്ക്

ഹൈദരബാദ്: എട്ടാമത് ലാഡ്‌ലി മീഡിയ ആന്‍ഡ് അഡ്വര്‍ട്ടൈസിങ് പുരസ്‌ക്കാരം നിലീനാ അത്തോളിക്ക്. മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘അര്‍ധജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍’ എന്നാ വാര്‍ത്താ പരപമ്പരയ്ക്കാണ് നിലീനയ്ക്ക് പുരസ്‌ക്കാരം ലഭിച്ചത്.

ഐക്യരാഷ്ട്ര സഭയുടെ പങ്കാളിത്തത്തോടെ ദി യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടും(യു.എന്‍.എഫ്.പി.എ) മുംബൈ ആസ്ഥാനമായി പോപ്പുലേഷന്‍ ഫസ്റ്റ് എന്ന സന്നദ്ധ സംഘടനയും സംയുക്തമായാണ് പുരസ്‌ക്കാരം നല്‍കുന്നത്. പുരസ്‌ക്കാരം ഹൈദരബാദില്‍ വച്ച് നടന്ന് ചടങ്ങില്‍ സമ്മാനിച്ചു.

നേരത്തെ ഗോയങ്കേ അവാര്‍ഡ്, എസ്.ബി.ടി അവാര്‍ഡ്, പ്രസ്സ്അക്കാദമി പുരസ്‌ക്കാരം, സ്വാമിവിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌ക്കാരം എന്നിവ നിലീന അത്തോളിയുടെ ‘അര്‍ധജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍’ എന്നാ വാര്‍ത്താ പരപമ്പരയ്ക്ക് ലഭിച്ചിരുന്നു.