Section

malabari-logo-mobile

ദോഹയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം മോശമെന്ന്‌ റിപ്പോര്‍ട്ട്‌

HIGHLIGHTS : ദോഹ: രാജ്യത്ത്‌ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം മോശമെന്ന്‌ റിപ്പോര്‍ട്ട്‌. ഗാര്‍ഹിക തൊഴിലാളികളുടെ ശരാശരി ശമ്പളം 1571 റിയാലാണെന്നാണ്‌ സര്‍വേ ഫലം. അതെസ...

maidദോഹ: രാജ്യത്ത്‌ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം മോശമെന്ന്‌ റിപ്പോര്‍ട്ട്‌. ഗാര്‍ഹിക തൊഴിലാളികളുടെ ശരാശരി ശമ്പളം 1571 റിയാലാണെന്നാണ്‌ സര്‍വേ ഫലം. അതെസമയം ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ കുവൈറ്റിലെ ഡൊമസ്റ്റിക്‌ ഹെല്‍പ്പര്‍മാരേക്കാള്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നുണ്ട്‌. സൗദി അറേബ്യയിലും ഇതേ രീതിയില്‍ തന്നെയാണ്‌ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ ശമ്പളം ലഭിക്കുന്നതെന്നാണ്‌ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ്‌ സ്ഥാപനം നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടിരിക്കുന്നത്‌. ജിസിസി രാജ്യങ്ങളില്‍ യുഎഇയിലാണ്‌ പൊതുവെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ കൂടുതല്‍ ശമ്പളം ലഭിക്കുന്നത്‌. പ്രതിമാസം 1592 ദിര്‍ഹമാണ്‌ യുഎഇയില്‍ ഇവര്‍ക്ക്‌ ശമ്പളമായി ലഭിക്കുന്നത്‌. അതേസമയം 3500 റിയാല്‍ വരെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ നല്‍കുന്ന കുടംബങ്ങളും ഖത്തറിലുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

ഖത്തറില്‍ ഏകദേശം 84,000 ഗാര്‍ഹിക ജോലിക്കാരുണ്ടെന്നാണ്‌ കണക്ക്‌. അതെസമയം ഇവരെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുറഞ്ഞ ശമ്പളം കാരണം ചില രാജ്യങ്ങള്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന മാത്രമേ റിക്രൂട്ട്‌ ചെയ്യാന്‍ പാടുള്ളുവെന്നു കേന്ദ്ര സര്‍ക്കാരും നിബന്ധന വച്ചിട്ടുണ്ട്‌. 30 വയസ്സു കഴിഞ്ഞ വനിതകളെ മാത്രമേ വീട്ടു ജോലിക്കായി അയക്കുവെന്നും നിബന്ധനയുണ്ട്‌.

sameeksha-malabarinews

ഗാര്‍ഹിക തൊഴിലാളികളുടെ കുറവ്‌ പരിഹരിക്കാനായി ജിസിസി രാജ്യങ്ങളിലെ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഫെഡറേഷന്‍ മുന്‍കയ്യെടുത്തു വിവിധ രാജ്യങ്ങളുമായി ചര്‍ച്ചനടത്തി വരികയാണ്‌. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌ മെന്റിനായി ജിസിസി തലത്തില്‍ ഫീസ്‌ ഏകീകരിക്കണമെന്നും ഗാര്‍ഹിക തൊഴിലാളി നിയമങ്ങള്‍ക്കും ഏകീകൃത സ്വഭാവം വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഒരു രാജ്യത്തു നിന്ന്‌ ഓടിപ്പോവുന്ന ഗാര്‍ഹിക തൊഴിലാളിക്ക്‌ മറ്റെല്ലാ ജിസിസി രാജ്യങ്ങളിലും വിലക്കു വരുന്ന സംവിധാനം വേണം. രാജ്യത്ത്‌ പൊതുവില്‍ കുറഞ്ഞ ശമ്പളം ലഭിക്കുന്ന തൊഴിലാണ്‌ ഡൊമസ്റ്റിക്‌ ഹെല്‍പ്പര്‍മാരുടേതെന്നാണ്‌ കണക്കാക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!