Section

malabari-logo-mobile

ഇന്ന് അര്‍ദ്ധരാത്രിമുതല്‍ ഓട്ടോ ടാക്‌സി പണിമടുക്ക്

HIGHLIGHTS : കൊച്ചി: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ഓട്ടോ ടാക്‌സി പണിമുടക്ക്. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ച പരാജ...

Untitled-1 copyകൊച്ചി: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ഓട്ടോ ടാക്‌സി പണിമുടക്ക്. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കിന് തീരുമാനമായത്. ജസ്റ്റീസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും കാണാത്ത റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ലെന്നും സമരസമിതി വ്യക്തമാക്കി.

അതേസമയം ഓട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധന സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന മന്ത്രി സഭായോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഗതാഗതമന്ത്രി വഴങ്ങിയിരുന്നില്ല.

sameeksha-malabarinews

ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ്ജ് 20 രൂപയാക്കണമെന്നതടക്കമുള്ള ശുപാര്‍ശ അംഗീകരിക്കാമെന്നും ടാക്‌സി കാറുകളുടെ മിനിമം ചാര്‍ജ്ജ് 200 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നുള്ള ജസ്സറ്റീസ് രാമചന്ദ്രന്‍ കമ്മറ്റി ശുപാര്‍ശ അംഗീകരിക്കേണ്ടെന്നും ഗതാഗതവകുപ്പ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഈ മാസം 11 ന് സമരസമിതി സൂചനാപണിമുടക്ക് നടത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!