മുദ്രചെയ്യാത്ത ഓട്ടോറിക്ഷാ മീറ്ററുകള്‍ ഉപയോഗിച്ചാല്‍ പിഴയും ശിക്ഷയും

images (2)മലപ്പുറം: ഓട്ടോറിക്ഷാ മീറ്ററുകള്‍ യഥാസമയം മുദ്ര ചെയ്യാതെ ഉപയോഗിക്കുന്നതിനെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് മുന്നറിയിപ്പ് നല്‍കി.  മുദ്ര ചെയ്യാത്ത മീറ്ററുകള്‍ ഉപയോഗിക്കുന്നത് 2000 മുതല്‍ 10000 വരെ പിഴ ശിക്ഷയും ആവര്‍ത്തിച്ചാല്‍ ഒരു കൊല്ലം വരെ തടവും ലഭിക്കുന്ന കുറ്റമാണ്.  അതിനാല്‍ എല്ലാ ഓട്ടോറിക്ഷകളും ഓഗസ്റ്റ് 17 നകം മീറ്ററുകള്‍ മുദ്ര ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം.  തുടര്‍ന്ന് മുദ്ര ചെയ്യാത്ത മീറ്ററുള്ള ഓട്ടോറിക്ഷകളും രേഖകളും പിടിച്ചെടുത്ത് ബന്ധപ്പെട്ടവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി  വകുപ്പ് അസി. കണ്‍ട്രോളര്‍ അറിയിച്ചു.  പുതിയ മീറ്ററുകള്‍ വാങ്ങി 90 ദിവസങ്ങള്‍ക്കകം വാഹനത്തില്‍ ഫിറ്റ് ചെയ്ത് മുദ്ര പതിപ്പിക്കണം.  അല്ലാത്തപക്ഷം മേല്‍ വിവരിച്ച പിഴ ഈടാക്കും. അതത് ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.