പരപ്പനങ്ങാടിയിൽ ബസ് , ഓട്ടോ പണിമുടക്ക് തുടങ്ങി

പരപ്പനങ്ങാടി : ട്രക്കർ പാരൽ സർവീസിനെതിരെ പരപ്പനങ്ങാടിയിൽ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത
ബസ് , ഓട്ടോ തൊഴിലാളികൾ പണിമുടക്ക് തുടങ്ങി.
പരപ്പനങ്ങാടി മുനിസിപ്പല്‍ പരധിയില്‍ ബസ്സുകളും ഓട്ടോകളും പൂര്‍ണ്ണമായും ഓടുന്നില്ലട്രക്കർ,ജീപ്പ് പാരൽ സർവീസിനെതിരെയും അതിന് ഒത്താശ ചെയ്ത് കൊടുക്കുന്ന ഉദ്യോഗസ്ഥ ഭരണാധികാരികളുടെ നിലപാടിലും പ്രതിഷേധിച്ചാണ് ബസ് കോ-ഓർഡിനേഷൻ കമ്മറ്റിയും ഓട്ടോറിക്ഷാ കോ-ഓർഡിനേഷൻ കമ്മറ്റിയും സുചനാ പണിമുടക്കിന് ആഹ്വോനം ചെയ്തത്.ഈ സമരത്തോടെ അധികൃതർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ ബസ് ഒട്ടോ സർവീസ് അനിശ്ചിതമായി നിർത്തി വെച്ച് പ്രക്ഷോപ പരിപാടിയുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ പറഞ്ഞു.കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ ആനങ്ങാടി വരെയും ,യൂണിവേഴ്‌സിറ്റി വഴി വരുന്ന ബസ്സുകൾ ചേളാരി വരെയും ,തിരൂർ നിന്ന് വരുന്നത് പൂരപ്പുഴ വരെയും ,മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ ചെമ്മാട് വരെയും മാത്രമേ ബസ് സർവീസ് ഉണ്ടാകുകയുള്ളൂ .രാവിലെ ആറു മുതൽ രാത്രി 12 വരെയാണ് സമരം