വെന്നിയൂരില്‍ ഓ്‌ട്ടോ മറിഞ്ഞ്‌ 4 പേര്‍ക്ക്‌ പരിക്ക്‌ 

accident copyവെന്നിയൂര്‍: ദേശീയപാതയില്‍ ഓട്ടോ ഓടയിലേക്ക്‌ മറിഞ്ഞ്‌ നാലു പേര്‍ക്ക്‌ പരിക്ക്‌. കാച്ചടിയില്‍ രാവിലെ എട്ടരയോടെയാണ്‌ അപകടം. പരപ്പനങ്ങാടിയില്‍ നിന്നും കോട്ടക്കലിലേക്ക്‌ കോഴിയുമായി വന്ന മിനിലോറി എതിര്‍ഭാഗത്തു നിന്നും വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഓട്ടോ ഓടയിലേക്ക്‌ തലകീഴായി മറിഞ്ഞു. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കാച്ചടി സ്വദേശി നരിമടത്തില്‍ മുഹമ്മദ്‌ കുട്ടിയുടെ മകന്‍ അഷ്‌റഫ്‌(27),യാത്രക്കാരായ വെന്നിയൂര്‍ സ്വദേശി നെച്ചിമണ്ണില്‍ സൈതലവിയുടെ ഭാര്യ ഇത്താച്ചു(55),നെച്ചിമണ്ണില്‍ റാഫിയുടെ ഭാര്യ ജംഷീന(26),മകള്‍ ഫാത്തിമ സിയ(്‌2) എന്നിവരെ ചെങ്കുവെട്ടി അല്‍മാസ്‌ ആശുപത്രിിയില്‍ പ്രവേശിപ്പിച്ചു.
മുമ്പില്‍ സഞ്ചരിച്ച വാഗ്നര്‍ കാര്‍ പെട്ടന്നു ബ്രേക്കിട്ടതോടെ കാറില്‍ ഇടിക്കുന്നത്‌ ഒഴിവാക്കാന്‍ വെട്ടിച്ചപ്പോഴാണ്‌ ഓട്ടോയിലിടിച്ചതെന്ന്‌ ലോറിഡ്രൈവര്‍ പറയുന്നു