Section

malabari-logo-mobile

ഓട്ടിസം ചലച്ചിത്രോത്സവം ഇന്ന്‌ മുതല്‍

HIGHLIGHTS : കോഴിക്കോട്‌: ഓട്ടിസം ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓട്ടിസം ചലച്ചിത്രോത്സവം ഇന്ന്‌( വ്യാഴം) തുടങ്ങും.

filmകോഴിക്കോട്‌: ഓട്ടിസം ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓട്ടിസം ചലച്ചിത്രോത്സവം ഇന്ന്‌( വ്യാഴം) തുടങ്ങും. വൈകിട്ട്‌ അഞ്ചിന്‌ മാനാഞ്ചിറ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹാളിന്‌ സമീപം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. ചലച്ചിത്രതാരം വിനോദ്‌ കോവൂര്‍ പങ്കെടുക്കും.

‘ മൈ നെയിം ഈസ്‌ ഖാന്‍ ‘ ആണ്‌ ഉദ്‌ഘാടന ചിത്രം. തുടര്‍ന്നുളള ദിവസങ്ങളില്‍ ഫോറസ്റ്റ്‌ ഗംബ്‌, മെര്‍ക്കുറി റെയ്‌സിങ്‌, ബ്ലാക്ക്‌ ബലൂണ്‍, ഹരിദാസ്‌, ബര്‍ഫി, റെയിന്‍മാന്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏപ്രില്‍ എട്ടിന്‌ ചലച്ചിത്രോത്സവം സമാപിക്കും.

sameeksha-malabarinews

ഇന്ന്‌ വൈകിട്ട്‌ 4.30ന്‌ മാനാഞ്ചിറ സി.എസ്‌.ഐ. ചര്‍ച്ച്‌ പരിസരത്ത്‌ നടക്കുന്ന വാക്ക്‌ ഫോര്‍ ഓട്ടിസം പരിപാടി ജില്ലാ കലക്‌ടര്‍ എന്‍. പ്രശാന്ത്‌ ഉദ്‌ഘാടനം ചെയ്യും. കലാകായികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഏപ്രില്‍ ഏഴിന്‌ രാവിലെ 9.30 ന്‌ ചക്കോരത്ത്‌കുളം റോട്ടറി ഹാളില്‍ നടക്കുന്ന ഓട്ടിസം സെമിനാര്‍ പഞ്ചായത്ത്‌ സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി ഡോ.എം.കെ.മുനീര്‍ ഉദ്‌ഘാടനം ചെയ്യും.

ഓട്ടിസം വാരാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ്‌ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൊബൈല്‍ എക്‌സിബിഷന്‌ ഇന്നലെ(ബുധനാഴ്‌ച)മുതല്‍ തുടക്കമായി. സിവില്‍സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്‌ടര്‍ എന്‍.പ്രശാന്ത്‌ എക്‌സിബിഷന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. സാമൂഹ്യനീതി വകുപ്പ്‌മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി എം.എം. കാദിരിക്കോയ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ടി.പി. സാറാമ്മ, റോഷ്‌നി സ്‌കൂള്‍ മാനേജര്‍ കെ.പി ശിവദസന്‍,പി.കെ.എം. സിറാജ്‌, പി. സിക്കന്തര്‍ എന്നിവര്‍ പങ്കെടുത്തു. ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ്‌, ജില്ലാ സാമൂഹ്യനീതി ഓഫീസ്‌, കാലിക്കറ്റ്‌ പ്രസ്‌ക്ലബ്ബ്‌്‌ എന്നിവയുടെ സഹകരണത്തോടെയാണ്‌ പരിപാടി നടത്തുന്നത്‌.

വാരാചരണത്തിന്റെ ഭാഗമായി കോഴിക്കോട്‌ കടപ്പുറത്ത്‌ വണ്‍ ഇന്ത്യാ കൈറ്റ്‌ ടീം സംഘടിപ്പിച്ച പട്ടം പറത്തല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി ഉദ്‌ഘാടനം ചെയ്‌തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!