അട്ടപ്പാടിയില്‍ യുവാവിന്റെ മരണം: കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ നാട്ടുകാര്‍ മോഷ്ടാവെന്ന് ആരോപിച്ച് പിടികൂടി പോലീസിന് കൈമാറിയ ആദിവാസി യുവാവ് മധു(27) മരിച്ച സംഭവം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്തിടെ പ്രദേശത്തെ ഒരു വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് മധുവിനെതിരെ ആരോപണമുയരുകയും ഇതെ തുടര്‍ന്ന് യുവാവിനെ കാണാതാവുകയുമായിരുന്നു. പിന്നീട് വനത്തോട് ചേര്‍ന്ന പ്രദേശത്തു നിന്ന് നാട്ടുകാര്‍ മധുവിനെ പിടികൂടി. പോലീസിന് കൈമാറി. എന്നാല്‍ പോലീസിന് കൈമാറുന്നതിന് മുന്‍പ് മധുവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.