വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് നേരെ ആക്രമണം :ആര്‍എസ്എസെന്ന് സിപിഎമ്മും സിപിഐയും

ആലപ്പുഴ: വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ രക്തസാക്ഷി മണ്ഡപത്തിന്റെ ഗ്രില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയാണ് ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് പോലീസിന്റെ ഡോഗ്‌സ സ്‌ക്വാഡ് എത്തി പരിശോധന നടത്തി.
സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎമ്മും, സിപിഐയും ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് വയലാറില്‍ പ്രതിഷേധപരിപാടികള്‍ നടക്കും.