പി സി ജോര്‍ജ്ജിന്റെ പ്രസ്താവകളില്‍ അമര്‍ഷവും വേദയുമുണ്ടെന്ന് നിടി വനിത കമ്മീഷനോട്

കൊച്ചി: എംഎല്‍എ പി സി ജോര്‍ജ് തനിക്കെതിരെ നടത്തുന്ന പ്രസ്താവനകളില്‍ അമര്‍ഷവും വേദനയും ഉണ്ടെന്ന് അക്രമിക്കപ്പെട്ട നടി കമ്മീഷന് മൊഴിനല്‍കി. നിരന്തരമായി അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് ഏറെ വേദനിപ്പിക്കുന്നു. ഒരു ജനപ്രതിനിധിയില്‍ നിന്നും ഇത്തരത്തിലുളള പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും നടി മൊഴിയില്‍ പറയുന്നു. കഴിഞ്ഞദിവസം വനിതാ കമ്മീഷന്‍ അധ്യക്ഷ വീട്ടിലെത്തിയപ്പോഴാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരായ പരാതിയിലും നടിയുടെ മൊഴി രേഖപ്പെടുത്തി. അതെസമയം കേസുമായി മുന്നോട്ട് പോകുന്ന ചലച്ചിത്ര വനിത കൂട്ടായിമയോടൊപ്പം നില്‍ക്കുമെന്നും സര്‍ക്കാര്‍, വനിത കമ്മീഷന്‍ എന്നിവര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഉറച്ചുനില്‍ക്കുമെന്നും നടി കമ്മീഷന് ഉറപ്പു നല്‍കി.