എടിഎം കവര്‍ച്ച തെളിവെടുപ്പിനായി ഒന്നാംപ്രതിയെ വള്ളിക്കുന്നിലെത്തിച്ചു

മാസങ്ങള്‍ക്ക് മുന്‍പ് പരപ്പനങ്ങാടിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയതും ഇവര്‍ തന്നെ

പരപ്പനങ്ങാടി: വള്ളിക്കുന്ന് അരിയല്ലൂരിലെ കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ തകര്‍ത്ത കേസിലെ ഒന്നാം പ്രതിയായ കുഞ്ഞന്‍ എന്ന അറമുഖന്‍ മാരിയപ്പനെ വള്ളിക്കുന്നിലും പരപ്പനങ്ങാടിയിലും എത്തിച്ചു തെളിവെടുപ്പു നടത്തി. ഇന്ന് രാവിലെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കോടതി പ്രതിയെ പരപ്പനങ്ങാടി പോലീസിന് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു.parappananagdi,theft copy
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത് ഇതിന് മുമ്പായി നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി മാസങ്ങള്‍ക്കു മുമ്പ് പരപ്പനങ്ങാടി അഞ്ചപ്പുരയിലെ അല്‍ അമീന്‍ സൂപ്പര്‍മാര്‍ക്കറ്റിലും കളവ് നടത്തിയത് തങ്ങളാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഇവിടെയും ഇന്ന് പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. എടിഎം തകര്‍ക്കാന്നതിനുപയോഗിച്ച ആയുധങ്ങള്‍ മോഷ്ടിച്ച ആനങ്ങാടി അത്താണിക്കലെ ഹാര്‍ഡ് വെയര്‍ ഷോപ്പിലും തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ ഏപ്രില്‍ പതിനാലിന് പ്രതികള്‍ പരപ്പനങ്ങാടിയിലെ തിയ്യേറ്ററില്‍ നിന്ന് സെക്കന്റ് ഷോ കണ്ട ശേഷം ആനങ്ങാടിയിലേക്ക് ബൈക്കില്‍് പുറപ്പെടുകയായിരുന്നു. അവിടുത്തെ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ നിന്ന് എടിഎം കവര്‍ച്ചക്കുപയോഗിക്കാനായി ഉളിയും ഇരുമ്പുവടിയും മോഷ്ടിച്ച ശേഷം അരിയല്ലുരല്‍ തിരികെയെത്തി എന്നാല്‍ എടിഎം കൗണ്ടറിനകത്തെ മെഷിന്‍ കുത്തിതുറക്കുന്നതിനടക്ക് റോഡിലൂടെ ആരോ വരുന്നത് കണ്ട ആ ശ്രമം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നത്രെ.parappnanagdi,theft2 copy

അഞ്ചുപോരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ നിലമ്പൂരില്‍ വച്ച് പോലീസിന്റെ പിടിയിലാവുകയായിരുന്നു. വാഹനപരിശോധനക്കിടെ പിടിയിലായ കുഞ്ഞനെ ചോദ്യം ചെയ്തതോടെയാണ് മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. രണ്ടു പേര്‍ രക്ഷപ്പെട്ടു. രാജേഷ് എന്ന ഉടുമ്പു ഹരിയാണ് ഒരാള്‍ മറ്റെയാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്.
പിടിയിലായ കുഞ്ഞന്‍ പരപ്പനങ്ങാടി, താനൂര്‍ എന്നിവടങ്ങളിലെ റെയില്‍വേ പുറമ്പോക്കിലാണ് താമസിച്ചിരുന്നത്. നിരവധി മോഷണക്കേസില്‍ പ്രതിയാണ് കുഞ്ഞന്‍.
.
തെളിവെടുപ്പിന് പരപ്പനങ്ങാടി എസ് അനില്‍കുമാര്‍ മേപ്പള്ളി നേതൃത്വം നല്‍കി.