എടിഎം വഴി പണമിടപാടിന് ഫീസീടാക്കും

By സ്വന്തം ലേഖകന്‍|Story dated:Sunday December 8th, 2013,01 36:pm

images (4)ഇന്ത്യയില്‍ എംടിഎം ഇടപാടുകള്‍ നടത്തുന്നതിന് ഇനി മുതല്‍ ഫീസീടാക്കുന്നു. ഓരോ പണമിടപാടിനും 6 രൂപ വീതം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും. ഫീസിടാക്കി എടിഎമ്മുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് ബാങ്കുകളുടെ ശ്രമം.

ബാംഗ്ലൂരില്‍ മലയാളി എടിഎമ്മില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് എടിഎമ്മികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം രാജവ്യാപകമായി ഉയര്‍ന്നിരുന്നു.

സെക്യൂരിറ്റി ഉദേ്യാഗസ്ഥരുടെ എണ്ണം കൂട്ടിയാല്‍ പ്രതിമാസം 36,000 രൂപയും സുരക്ഷാ ക്യാമറയടക്കമുള്ള യന്ത്രവല്‍കൃത സുരക്ഷകള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രതിമാസം 15,000 രൂപയും ഓരോ എടിഎമ്മുകളിലും അധിക ചെലവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പണം എടിഎം ഉപഭോക്താക്കളില്‍ നിന്ന് തന്നെ ഉണ്ടാക്കാനാണ് ബാങ്കുകളുടെ നീക്കം.

അതേ സമയം നിലവില്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് ഒരു മാസത്തില്‍ 5 തവണ പണം പിന്‍വലിച്ചാല്‍ 20 രൂപ അധിക ചാര്‍ജ് ഈടാക്കുന്നുണ്ട്. നിലവിലിപ്പോള്‍ സൗജന്യ എടിഎം സേവനം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് ബാങ്കുകള്‍ കരുതുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്.

 

: , ,