എടിഎമ്മില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവം; ഒരാള്‍ അറസ്റ്റിലായതായി സൂചന

atmബാംഗ്ലൂരു:മലയാളി യുവതിയെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. സിസി ടിവി ദൃശ്യങ്ങളിലുള്ള ആളുടെ രൂപ സാദൃശ്യമുള്ള ആളാണ് പിടിയിലായതെന്നാണ് സൂചന. ഇയാളെ അനന്തപൂരില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അറസ്റ്റിനെ സംബന്ധിച്ച് പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

ഇതെ തുടര്‍ന്ന് ബാംഗ്ലൂരു സിറ്റി അസിസ്റ്റന്റ് ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ആന്ധ്രയിലേക്കു തിരിച്ചിട്ടുണ്ട്. ആന്ധ്രയിലെ ഒരു കടയില്‍ നിന്നും നേരത്തെ യുവതിയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നഗരമധ്യത്തിലെ എടിഎമ്മില്‍ വെച്ച് തിരുവനന്തപുരം സ്വദേശിനി ജ്യോതിയെ ക്രൂരമായി വെട്ടപ്പരിക്കേല്‍പ്പിച്ചത്.