അതിരപ്പള്ളി പദ്ധതിയെ എതിര്‍ക്കുന്നത് വിവരമില്ലാത്തവര്‍: എംഎം മണി

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയെ എതിര്‍ക്കുന്ന സിപിഐയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി എംഎം മണി. അതിരപ്പള്ളി പദ്ധതിക്കെതിരെ ഒരു അടിസ്ഥാനവുമില്ലാതെയാണ് സിപിഐ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് മണി.

വൈദ്യുതി എല്ലാവര്‍ക്കും ആവശ്യമാണ്. എന്നാല്‍ പരിസ്ഥിതിയുടെ പേര് പറഞ്ഞ് പദ്ധതി മുടക്കുന്നത് ശരിയല്ലെന്ന് അദേഹം പറഞ്ഞു.

അതെസമയം പരിസ്ഥിക്ക് പ്രശ്‌നമുണ്ടെങ്കില്‍ അക്കാര്യം പരിഹരിച്ച് മുന്നോട്ട് പോകാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും മണി പറഞ്ഞു.